രാജമൗലിയുടെ ഗ്രീൻ ചലഞ്ച് നിരസിച്ച് രാം ഗോപാൽ വർമ്മ

ചെടികൾ നട്ടുകൊണ്ടുള്ള ഗ്രീൻ ഇന്ത്യ ചലഞ്ചിലേക്കുള്ള രാജമൗലിയുടെ ക്ഷണം നിരസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് ബാഹുബലിയുടെ സംവിധായകൻ രാജമൗലി; രാം ഗോപാൽ വർമ്മ, പുരി ജഗന്നാഥ് എന്നിവരെ ചലഞ്ചിന്റെ ഭാഗമാവാൻ ക്ഷണം നടത്തിയത്.

“പച്ചപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വ്യക്തിയല്ല ഞാൻ, ചെളിയിൽ കൈവയ്ക്കുന്നത് വെറുക്കുന്നു. ഈ ചെടികൾ സ്വാർത്ഥമതിയായ എന്നേക്കാൾ മികച്ച ഒരു വ്യക്തിയെ അർഹിക്കുന്നു. താങ്കൾക്കും താങ്കളുടെ സസ്യജാലങ്ങൾക്കും എന്റെ ആശംസ,” എന്നും രാം ഗോപാൽ വർമ്മ ട്വീറ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!