ദിൽ ബേച്ചാരയുടെ റെക്കോർഡ് ഭേദിച്ച് അക്ഷയ് കുമാർ ചിത്രം “ലക്ഷ്മി”

സുശാന്ത് സിങ് രജ്പുത്തിന്റെ ചിത്രം ദിൽ ബേച്ചാരയുടെ റെക്കോർഡ് ഭേദിച്ച് അക്ഷയ് കുമാർ നായകനായ ലക്ഷ്മി. ഡിസ്നി+ഹോട്സ്റ്റാറിൽ റിലീസായ ആദ്യ ദിവസം ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രമെന്ന റെക്കോർഡാണ് ലക്ഷ്മി മറികടന്നത്. നേരത്തേ ഈ റെക്കോർഡ് ദിൽ ബേച്ചാരയ്ക്കായിരുന്നു.

നവംബർ 9 നാണ് ചിത്രം റിലീസിനെത്തിയത്. രാഘവ ലോറൻസ് നായകനായി സംവിധാനം ചെയ്ത തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി. രാഘവ ലോറൻസ് തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്തത്. കിയാര അദ്വാനിയാണ് ലക്ഷ്മിയിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!