അണിയറയില്‍ ദുല്‍ഖര്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഒരുങ്ങുന്നു

മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. സിനിമ നിര്‍മിക്കുന്നത് ദുല്‍ഖറാണ്. ചിത്രത്തിന് വേണ്ടി പുതുമുഖങ്ങളെ ദുല്‍ഖര്‍ അന്വേഷിക്കുന്നുണ്ട്.

ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണിത് എന്നാണ് വിവരം. ഈ സിനിമ നേരത്തെ തന്നെ റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചിരുന്നു. കഴിവുള്ള അഭിനേതാക്കളെ സിനിമയിലേക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവയ്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!