തമിഴ്നാട്ടിലെ എക്കാലത്തെയും മികച്ച സിനിമ താരവും രാഷ്ട്രീയ നേതാവുമായ ജയലളിതയുടെ ജീവിതത്തിൽ ഒരുക്കിയ ക്വീൻ അത്തരത്തിലൊരു വെബ് സീരീസാണ്. തമിഴ്നാട് പൊളിറ്റിക്സിലെയും സിനിമയിലേയും ഒരുപോലെ ഗ്രേറ്റ് ഫിഗറാണ് ജയലളിത.
ആറ് തവണ തമിഴ്നാട് മുഖ്യമന്ത്രി ആയ ജയലളിത പുരഴ്ചി തലൈവിയും അമ്മയുമാണ്. സിനിമ കഥയെ വെല്ലുന്ന ജീവിതമാണ് അവർ നയിച്ചതും. അതിനാൽ തന്നെ ജയയുടെ ജീവിതം വെബ് സീരീസ് രൂപത്തിലും വളര അധികം ശ്രദ്ധ നേടി. ഓരോ എപ്പിസോഡും ഓരോ സിനിമ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്.