ഐഎഫ്പി ഫെസ്റ്റിവലിൽ മലയാള ചിത്രത്തിന് ആദ്യമായി പുരസ്‌കാരം ലഭിച്ചു

ഏഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്റ്റിവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഫിലിം പ്രൊജക്റ്റ് ഫെസ്റ്റിവലിൽ മലയാളത്തിലെ ഡോ. പശുപാൽ എന്ന ചിത്രം പുരസ്‌കാരത്തിന് അർഹത നേടി. അമച്വർ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പ്ലാറ്റിനം പുരസ്‌കാരമാണ് ചിത്രം നേടിയത്.

തലശേരി സ്വദേശി ജിതിൻ മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. 18 രാഷ്ട്രങ്ങളിലെ നിന്ന് 322 നഗരങ്ങളിൽ നിന്നായി 3000 ത്തിൽ പരം ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇവിടെ അവാർഡിന് അർഹമായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!