ഡോൾചേ ആൻഡ് ഗബാന ഇറ്റാലിയൻ കൂളിംഗ് ഗ്ലാസിൽ ഉണ്ണി മുകുന്ദൻ

ഇമ്പോർട്ടഡ് കൂളിംഗ് ഗ്ലാസ് ധരിച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദൻ ലാളിത്യം പാലിക്കുന്നയാളാണ്. പുതിയ സിനിമയുടെ വിശേഷങ്ങൾക്കിടെ പുത്തൻ ഫോട്ടോകളുമായി നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ എത്തുകയാണ്. ഒരു സാധാരണ നാട്ടിൻപുറത്തുകാരന്റെ വേഷം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ സെറ്റിലാണ് ഉണ്ണി ഇപ്പോഴുള്ളത്.

ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ഇറ്റാലിയൻ കൂളിംഗ് ഗ്ലാസ് ധരിച്ചുകൊണ്ടുള്ള ഉണ്ണിയുടെ വരവ്. ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഡോൾചേ ആൻഡ് ഗബാനയുടെ സൺഗ്ലാസ് ആണ് ഉണ്ണി ധിരിച്ചിരിക്കുന്നത്. മൂന്നര പതിറ്റാണ്ടായി ഇറ്റലിയിൽ പ്രചാരമുള്ള ആഡംബര ബ്രാൻഡാണ് ഡോൾചേ ആൻഡ് ഗബാന. ആഡംബരമാണെങ്കിലും ഉണ്ണിയുടെ കൂളിംഗ് ഗ്ലാസിന് 25,000 രൂപയ്ക്കകത്താണ് വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!