ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് താരങ്ങൾ വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ നേരത്തെ തന്നെ ട്രെന്റിംഗാണ്. ഇപ്പോഴിതാ നാഗ ചൈതന്യയുടെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടി രാകുൽ പ്രീത് സിംഗ്.
തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുടെ ചാലഞ്ച് ഏറ്റെടുത്താണ് രാകുൽ പ്രീത് തൈകൾ നട്ടത്. ‘വൈകിപ്പോയി. പക്ഷേ ഒടുവിൽ സ്വീകരിച്ചു #HaraHaiTohBharaHai #GreenindiaChallenge എന്നെ നാമനിർദ്ദേശം ചെയ്തതിന് നന്ദി @ chayakkineni. അങ്ങനെ ഞാൻ മൂന്ന തൈകൾ നട്ടു. “- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രാകുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.