പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും സെൻസർ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു . അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. ക്ലീൻ U സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് പ്രദർശനത്തിന് എത്തും.കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ സോങ്ങും യൂട്യൂബിൽ വൺ പ്രതികരണമാണ് നേടിയിരിക്കുന്നത്.
അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്.
സിദ്ദിഖ്, ഷാജു ശ്രീധർ, ഗൗരി നന്ദ ,അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. പാലക്കാടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. സുദീപ് ഇളമൺ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനൽസ് എന്നീ ചിത്രങ്ങൾക്കു ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഫെബ്രുവരി 7ന് സിനിമ തിയറ്ററുകളിലെത്തും.