നെടുമുടി വേണുവിന്റെ മകൻ വിവാഹിതനായി

ന‌ടൻ നെടുമുടി വേണുവിന്റെ രണ്ടാമത്തെ മകൻ കണ്ണൻ വിവാഹിതനായി. ചെമ്പഴന്തി വിഷ്ണുവിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകൾ വൃന്ദ പി. നായരാണ് വധു.

തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ടി.ആർ. സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണിയാണ് മൂത്ത മകൻ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!