നിര്‍മ്മാണ മേഖലയിലേക്ക് ഇറങ്ങി ഉണ്ണി മുകുന്ദന്‍

നിര്‍മ്മാണ മേഖലയിലേക്ക് ചുവട് ഉറപ്പിച്ച് മലയാളികളുടെ ഇഷ്ട താരം ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ തന്നെ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേപ്പടയന്‍’. വിഷ്ണു മോഹന്‍ എന്ന നവാ​ഗതനാണ് മേപ്പടയന്റെ സംവിധായകന്‍. വേറൊരു പ്രൊഡക്ഷന്‍ ഹൗസ് ആയിരുന്നു ചിത്രം നിര്‍മ്മിക്കേണ്ടിയിരുന്നത് അത് മാറി, താന്‍ ബ്രൂസിലി എന്ന ചിത്രം നിര്‍മ്മിക്കാനിരിക്കുകയായിരുന്നുവെന്നും അഭിമുഖത്തില്‍ ഉണ്ണി വ്യക്തമാക്കി.

മുപ്പതോളം താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നും കൊവിഡ് കാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായി സാധാരണ ചിത്രങ്ങളിലെ പോലെ പാട്ടുകളും ചിത്രത്തിലുണ്ടാവുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. രാഹുല്‍ സുബ്രഹ്മണ്യന്‍ മ്യൂസിക് ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!