നിലപാടും രാഷ്ട്രീയവും വ്യക്തമാക്കി നടൻ ദേവൻ

കൊച്ചി: നിലപാടും രാഷ്ട്രീയവും അറിയിച്ച് നടൻ ദേവൻ. സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെതിരെ വിമർശനം ഉയർത്തിയ നടൻ ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കാൻ നിലവിലെ രാഷ്ട്രീയ ജീർണതയാണ് തന്നെ പ്രേരിപ്പിച്ചതെന്നും ദേവൻ വ്യക്തമാക്കി.

പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിലാണ് ദേവൻ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയത്. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയൻ. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!