ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നൽകി ഭാഗ്യലക്ഷ്മി

സിനിമ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നൽകി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്.

തന്നെ കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂ ട്യൂബിൽ അപ്ലോഡ് ചെയ്തെന്നാണ് പരാതി. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത ശേഷം പൊലീസ്, സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!