ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സൂര്യയുടെ ‘സുരറൈ പോട്രിന്’ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ട പ്രേഷകരെല്ലാം ഇത് സൂര്യയുടെ തിരിച്ച് വരവെന്ന് അറിയിച്ചു. സുധ കൊങ്കരയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. ഒപ്പം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതാണെന്നും ഒരു നല്ല അനുഭവമാണെന്നും പ്രേഷകര്‍ പങ്ക് വെച്ചു. തിയറ്ററില്‍ നിന്ന് കാണാന്‍ സാധിക്കാത്തതിലുളള നിരാശയും രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 12ന് രാത്രി 12മണിയ്ക്ക് ഒടിടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്. താരത്തിന്റെ മുപ്പത്തിയെട്ടാമത്തെ ചിത്രമായ സൂരറൈ പോട്രില്‍ മലയാളി നടി അപര്‍ണ ബാലമുരളി ആണ് നായിക. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവതത്തില്‍ പ്രചോദനം കൊണ്ട് നിര്‍മ്മിച്ച ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.