സ്വയം ട്രോളി അജു വർ​ഗീസ്

അജു വര്‍ഗ്ഗീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. കഴിഞ്ഞ ദിവസം ‘ന്യൂ റോള്‍’ എന്ന കാപ്ക്ഷനോടെ താരം ക്യാമറമാനായിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വടക്കുനോക്കിയെന്ത്രത്തിലെ ക്യാമറയുമായി നില്‍ക്കുന്ന മാമുക്കോയയുടെ ചിത്രവും കൂടി പോസ്റ്റ് ചെയ്തത്.

പോസ്റ്റിന് താഴെ ആരാധകര്‍ അജുവിനെ ട്രോളി നിരവധി കമന്റുകളാണ് വരുന്നത്. ‘എന്നേ ട്രോളാന്‍ മറ്റാരും വേണ്ട ഞാന്‍ തന്നെ മതി’, ‘സ്വന്തമായി പടം പ്രൊഡ്യൂസ് ചെയ്യുന്നത് കേട്ടിട്ടുണ്ട് സ്വയം ട്രോള്‍ ആക്കി ആസ്വദിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു നടന്‍ അജുവാണ്’, ‘ക്യാമറയുടെ അടുപ്പ് ഉരിയിട്ടുണ്ടോ ആശാനേ’ എന്നൊക്കെയാണ് വന്നിരിക്കുന്ന പ്രമുഖ കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!