സൗബിന്റെ ‘ജിന്ന്’നെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

സൗബിന്‍ നായകനായി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. ചിത്രത്തിന്റെ റിലീസിനാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കാര്‍ത്തിയുടെ കൈദി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ കേസിലാണ് സ്‌റ്റേ. കേരളത്തില്‍ വന്‍ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്റെ ജിന്നിന് തിരക്കഥ ഒരുക്കിയത് രാജേഷ് ഗോപിനാഥാണ്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ചിത്രത്തില്‍ സൗബിന് പുറമെ ഷറഫുദ്ദീന്‍, ഷയ്ന്‍ ടോം ചാക്കോ, കെ പി എസ് സി ലളിത, ലിയോണ ലിഷോയി എന്നിവരും കേന്ദ്രകഥാപാത്രങ്ങളാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!