ചിത്രീകരണം വീണ്ടും ആരംഭിച്ച് സുകുമാര്‍-അല്ലു അര്‍ജുന്‍ ചിത്രം; ‘പുഷ്പ’

അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ആദ്യ ഷെഡ്യൂള്‍ കേരളത്തിലായിരുന്നു ചിത്രീകരിച്ചത്. ആന്ധ്ര പ്രദേശിലെ മരെടുമല്ലിയെന്ന വനത്തിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ആതിരപ്പള്ളിയിലും ചിത്രീകരിച്ചിട്ടുണ്ട്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലർ കാറ്റ​ഗറിയാണ്. മൈത്രി മൂവി മെയ്‌ക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം പുനരാരംഭിക്കുന്ന വിവരവും മൈത്രിയാണ് പുറത്തുവിട്ടത്. തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!