19(1)(A)യില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ദ്രജിത്ത് തിരിച്ചെത്തി

നവാഗതയായ ഇന്ദു വി. എസ്. സംവിധാനം ചെയ്യുന്ന 19(1)(A)യുടെ ചിത്രീകരണം തു‌ടങ്ങിയിരുന്നു. തൊടുപുഴയിലാണ് ചിത്രീകരണം നടന്നു വരുന്നത്. ചിത്രത്തില്‍ നടന്‍ ഇന്ദ്രജിത്ത് പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. താരം ഇന്നലെ ചിത്രീകരണത്തിന് വീണ്ടുമെത്തി. സമൂഹമാധ്യമത്തിലൂടെയാണ് ഇന്ദ്രജിത്ത് ഇക്കാര്യം അറിയിച്ചത്.

‘9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും ലൊക്കേഷനില്‍’ എന്ന കാപ്ക്ഷനോടെ വിജയ് സേതുപതിയുമായുള്ള ചിത്രമാണ് താരം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകത കൂടി 19(1)(A)ക്കുണ്ട്. ഇന്ദ്രജിത്തിന് പുറമെ ഇന്ദ്രന്‍സും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!