നടന് ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീന്റെയും കല്യാണത്തിന് നടൻ ആസിഫ് അലിയുടെ ഭാര്യയുടെ തകർപ്പൻ ഡാൻസ്. ഒപ്പം അർജുൻ അശോകിന്റെ ഭാര്യയുംചുവടു വച്ചു. ആസിഫ് അലിയും ഭാര്യ സമയും അർജുൻ അശോകന്റെ ഭാര്യ നിഖിലയുമാണ് റിസപ്ഷനിൽ തിളങ്ങിയത്. ബാലുവുമായി നിരവധി സിനിമള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ആസിഫ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ബാലുവിനും അലീനയ്ക്കും ഒപ്പം ഫോട്ടോ എടുത്ത് കഴിഞ്ഞതിന് പുറകെയാണ് സമയുടെ ഡാന്‍സ് വന്നത്. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഇതിന്റെ വീഡിയോ യൂട്യൂബിലുമുണ്ട്. ആസിഫിനേയും സമയേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ബാലുവിന്റെ വിവാഹ നിശ്ചയത്തിനും സമയുടെ ഡാന്‍സ് ഉണ്ടായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാള്‍ ദിനത്തിലാണ് ബാലു വിവാഹ അഭ്യര്‍ഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകര്‍ അറിയുന്നത്.നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്.