വെബ് സീരീസിൽ അഭിനയിക്കാനൊരുങ്ങി സാനിയ മിർസ

ടെന്നിസ് താരം സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കുന്നു. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ അഭിനയിക്കുന്നത്. ‘എംടിവി നിഷേധ് എലോൺ ടുഗദർ’ എന്നാണ് വെബ് സീരീസിൻ്റെ പേരിട്ടിരിക്കുന്നത്.

സാനിയ മിർസ സ്യം ആയിട്ടാണ് താരം വെബ് സീരീസിൽ എത്തുക. എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിൻ ഓഫാണ് ഈ വെബ് സീരീസ്. ഒടിടി പ്ലാറ്റ്ഫോമായ വൂടിലൂടെ ഈ ജനുവരിയിൽ റിലീസായ ഇത് ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് നൽകിയത്. 12 എപ്പിസോഡുകളാണ് സീരീസിൽ ഉണ്ടാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!