ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങിമരിച്ചു

ബോളിവുഡ് നടൻ ആസിഫ് ബസ്റയെ(53) മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് ധർമശാലയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു വിദേശി കാമുകി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. ആസിഫിൻ്റെ മരണത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!