യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെ കേസിൽ ജാമ്യത്തിനയി വിനായകൻ

യുവതിയോട് അശ്ലീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി. കേസിൽ ജാമ്യം എടുക്കാൻ വേണ്ടിയാണ് വിനായകൻ എത്തിയത്. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം. വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ വിളിച്ചപ്പോൾ വിനായകൻ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങിയ പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!