30 കോടി രൂപ ചെലവിൽ ‘രാധേ ശ്യാം’ ക്ലൈമാക്സ് ചിത്രീകരണം

പ്രഭാസിന്റെ പുതിയ ചിത്രമാണ് രാധേ ശ്യാം. രാധ കൃഷ്‍ണ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാണ്. ചിത്രത്തിന്റെ ഇറ്റലിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന് വേണ്ട സെറ്റിനെ കുറിച്ചുള്ളതാണ് പുതുതായി വരുന്ന വാര്‍ത്ത.

ഹൈദരാബാദിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുക. റാമോജി റാവു ഫിലിം സിറ്റിയില്‍ വൻ സെറ്റ് ഉയരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. 30 കോടി രൂപ ചെലവിട്ടാണ് സെറ്റ് നിര്‍മിക്കുക. ക്ലൈമാക്സ് രംഗത്തിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍ ഇവിടെയായിരിക്കും ചിത്രീകരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാധേ ശ്യാം എന്ന പ്രണയ ചിത്രത്തിനായി.

ചിത്രത്തിന് സംഗീതം കൊടുത്തിരിക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. ചിത്രം 2021 ല്‍ പ്രദര്‍ശനത്തിനെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!