ഒർജിനൽ ഹീറോയെ അന്വേഷിച്ച് ആരാധകർ; ജി. ആര്‍. ഗോപിനാഥ് ഗൂഗിളിൽ ട്രെൻഡിംഗ്

ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സൂര്യ നായകനായി എത്തിയ ‘സുരറൈ പോട്ര്’ പ്രേക്ഷക അഭിപ്രായം കൊണ്ട് വൻ വിജയം. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സുധ കൊങ്കറയാണ് സിനിമയുടെ സംവിധായക. ചിത്രം കണ്ടവരൊക്കെ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാർഥ ജീവിതത്തിൽ ആരെന്നു തിരയുകയാണ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്‍റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്.

സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെൻഡിംഗ് സേർച്ചായി മാറി. സിനിമ റിലീസ് ചെയ്ത നവംബര്‍ 11 മുതലാണ് ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിളിൽ വ്യാപകമായി പലരും തിരഞ്ഞത്. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവുമധികം സെർച്ച് ഉണ്ടായിരിക്കുന്നത്.

സിനിമയില്‍ ഡെക്കാന്‍റെ പ്രധാന എതിരാളിയായായ പരേഷ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ജാസ് എയര്‍ലൈന്‍ എതാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്. എയർ ഇന്ത്യ ക്യാപ്ടനായിരുന്ന ജി.ആര്‍ ഗോപിനാഥ് എഴുതിയ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ അധികരിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യ ബജറ്റ് ഫൈറ്റ് എന്ന ആശയം യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള പരിശ്രമമാണ് പുസ്തകത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!