ദിലീഷ് പോത്തന്‍-ഫഹദ് ഫാസിൽ ചിത്രം ‘ജോജി’യുടെ ചിത്രീകരണം തുടങ്ങി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ‘ജോജി’യുടെ ചിത്രീകരണം തുടങ്ങി. കോട്ടയം എരുമേലിയിലാണ് ചിത്രീകരണം. കൊവിഡ് സമയത്ത് ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ‘സീയു സൂണ്‍’, ‘ഇരുള്‍’ എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് ചിത്രീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ‘ജോജി’യുടെ ചിത്രീകരണം നടക്കുക. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’, ‘മഹേഷിന്റെ പ്രതികാരം’ എന്നീ ചത്രങ്ങള്‍ക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജോജി’.

ശ്യാം പുഷ്‌കറാണ് ‘ജോജി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വില്യം ഷെയ്ക്‌സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസാണ്. ‘കുമ്പളങ്ങി നൈറ്റ്‌സിന്’ ശേഷം വര്‍ക്കിങ് ക്ലാസ് ഹീറോയും, ഫഹദ് ഫാസില്‍ ആന്റ് ഫ്രന്‍സും ഒരുമിച്ച് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ജോജി’. 2021ലാണ് ചിത്രം റിലീസിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!