‘മിഡില്‍ ക്ലാസ്സ് മെലഡീസ്’ ആമസോണ്‍ പ്രൈമില്‍ എത്തുന്നു

വിനോദ് അനന്ദൊജു സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ ആനന്ദ് ദേവരക്കൊണ്ടയും വര്‍ഷ ബൊലമ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘മിഡില്‍ ക്ലാസ്സ് മെലഡീസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സാധാരണക്കാരായ ഒരു അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബത്തെയും അവര്‍ നടത്തിവരുന്ന ഹോട്ടലും അതിനെത്തുടര്‍ന്നുളള പ്രതിസന്ധികളുമാണ് പ്രമേയം.

നവംബര്‍ 20ന് ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം വന്‍ശ്രദ്ധയാണ് നേടിയത്. ചിത്രത്തില്‍ ആനന്ദിനെയും വര്‍ഷയെയും കൂടാതെ ചൈതന്യ, ദിവ്യ ശ്രീപദ, ഗോപരാജു, സുരഭി പ്രഭാവതി, പ്രേം സാഗര്‍, പ്രഭാവതി വര്‍മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ആനന്ദിന്റെയും വര്‍ഷയുടെയും കോമ്പിനേഷന്‍ മികച്ചതാകുമെന്നാണ് പ്രേഷകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ സന്ധ്യ എന്ന കഥാപാത്രത്തെയാണ് വര്‍ഷ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!