ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴിലും തെലുങ്കിലേയ്ക്കും റീമേക്ക് ചെയ്യുന്നു

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും പ്രകടനം കൊണ്ട് ശ്രദ്ധേയമാക്കിയ സിനിമായാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ഇപ്പോൾ സിനിമയുടെ തമിഴ് റീമേക്കിനുള്ള പകർപ്പവകാശം സംവിധായകനായ കെ.എസ് രവികുമാറിന് ലഭിച്ചു. രജനികാന്തിന്റെ പടയപ്പ, ലിംഗ, കമലഹാസന്റെ ദശാവതാരം, തെനാലി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പ്രമുഖ സംവിധായകനാണ് കെ.എസ് രവികുമാർ.

കെ. എസ്. ഹരികുമാറിന്റെ സംവിധാന സഹായികളായ ശബരിയും ശരവണനുമാണ് സിനിമയുടെ സംവിധാന നിയന്ത്രണം ഏറ്റടുക്കുന്നതെന്നാണ് സൂചന. സിനിമയുടെ തെലുങ്ക് റീമേക്കിന്റെ ചർച്ചകളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. തെലുങ്കിൽ മോഹൻ ബാബുവായിരിയ്ക്കും സുരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!