‘സൂരരൈ പോട്ര്’ സംവിധായികയെയും സൂര്യയെയും അഭിനന്ദിച്ച് ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥ്

മികച്ച സിനിമയാണ് സൂരരൈ പോട്രെന്ന് ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥ്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് സൂര്യയുടെ പുതിയ ചിത്രം ‘സൂരരൈ പോട്ര്’ നിര്‍മിച്ചത്. സിനിമ കാണുന്നതിനിടയില്‍ കുടുംബത്തില്‍ നടന്ന പല കാര്യങ്ങളും ഓര്‍മയില്‍ വന്ന് ഒരുപാട് ചിരിക്കുകയും കരയുകയും ചെയ്തുവെന്ന് അദ്ദേഹം കുറിച്ചു.

സിനിമയുടെ സംവിധായക സുധ കൊങ്ങരയെയും അദ്ദേഹം അഭിനന്ദിച്ചു. പുരുഷന്റെ ജീവിതം ആധാരമാക്കിയുള്ള കഥയില്‍ ഭാര്യയ്ക്കും അത്ര തന്നെ പ്രാധാന്യം നല്‍കി തുല്യമായി ആണ് സുധ അവതരിപ്പിച്ചതെന്നും ഗോപിനാഥ് പറഞ്ഞു. സൂര്യ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭ്രാന്തമായി പ്രയത്‌നിക്കുന്ന വ്യവസായിയെ നന്നായി അവതരിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. അപര്‍ണ മുരളിയെയും ഗോപിനാഥ് അഭിനന്ദിച്ചു. ശക്തയും എന്നാല്‍ മൃദുലയും നിര്‍ഭയയുമായ ആ കഥാപാത്രം ഗ്രാമീണ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വീറ്ററിലൂടെ പങ്കുവയ്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!