ചേട്ടനൊപ്പം മഞ്ജു വാര്യർ; പഴയ ചിത്രം പങ്കുവയ്ച്ച് താരം

ചേട്ടൻ മധു വാര്യർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മഞ്ജു വാര്യർ. ലളിതവും സുന്ദരവുമായ ത്രോബാക്ക് എന്നു പറഞ്ഞാണ് സഹോദരന് ഒപ്പമുള്ള ചിത്രം നടി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ’ – എന്ന കുറിപ്പോടും കൂടിയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.

ലളിതം സുന്ദരം എന്ന ഹാഷ് ടാഗോടു കൂടിയാണ് ചിത്രം പങ്കുവച്ചത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ബിജു മേനോനും നായികാ നായകൻമാരാണ്. മഞ്ജു വാര്യർ പ്രൊഡക്ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിർമിക്കുക. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!