റാണ ദഗ്ഗുബാട്ടിയെ സ്നേഹിക്കുന്നെന്ന് ആരാധിക; മറുപടിയുമായി ഭാര്യ

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മി എനിതിംഗ്’ എന്ന സെഷനിൽ ആരാധകരുമായി റാണ ആശയവിനിമയം നടത്തിയിരുന്നു. ഒട്ടേറെപ്പേർ ഈ സെക്ഷനിൽ ചോദ്യം ചോദിച്ചപ്പോൾ ഒരു ആരാധിക തന്റെ മനസ്സിലെ സ്നേഹം തുറന്നു പറഞ്ഞു. ഇന്നും റാണയോട് ഇഷ്ടം ഉണ്ട് എന്നാണ് ആരാധിക വെളിപ്പെടുത്തിയത്.

വിവാഹം കഴിഞ്ഞ ശേഷവും റാണയോട് തനിക്ക് സ്നേഹമാണെന്ന് ആരാധിക പറഞ്ഞു. ഇതിന് മറുപടി അധികം വൈകാതെ കിട്ടി. മിഹീകയ്ക്കു കോപം വരും എന്നാണ് ‘ഡിങ്കോയിസം’ നൽകിയ മറുപടി. എന്നാൽ തൊട്ടുപിന്നാലെ തന്നെ മിഹീക ബജാജ് ഈ ചാറ്റിംഗ് സ്ക്രീൻഷോട്ട് ഉൾപ്പെടെ എടുത്ത് അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. “നിങ്ങളുടെ കൂടെയുള്ളതിനേക്കാൾ ദേഷ്യം വരില്ല” എന്നാണ് മിഹീകയുടെ മറുപടി. വൈകാതെ ഈ ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!