കിറ്റിന്റെ പിഴവ് കാരണം പോസിറ്റീവായി; ചിരഞ്ജീവിക്ക് കൊവിഡ് നെഗറ്റീവ്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ കൊവിഡ് ഫലം നെഗറ്റീവായി. നേരത്തെ സ്ഥിരീകരിച്ച കൊവിഡ് ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവാണെന്നും മൂന്ന്‌ തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും ഫലം നെഗറ്റീവ് ആയിരുന്നെന്നും നടന്‍ വ്യക്തമാക്കി. താന്‍ കൊവിഡ് നെഗറ്റീവ് ആണെന്നും ഈ സമയത്ത് എല്ലാവരും നല്‍കിയ സ്‌നഹത്തിനും കരുതലിനും നന്ദി എന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ച്ചു.

ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ആചാര്യയുടെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് പോസീറ്റീവായത്. താന്‍ വീട്ടില്‍ ക്വാറന്റൈനിലാണെന്നും, താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം മുമ്പ് അറിയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!