പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് തിരുവനന്തപുരത്ത്

ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’ യുടെ ചിത്രീകരണത്തിന് ശേഷം ‘കോൾഡ് കേസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ പൃഥ്വിരാജ് തിരുവനന്തപുരത്ത് എത്തി. “ഓഫ് ടു ഹോം ടൗൺ” എന്ന തലകെട്ടിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ ചിത്രം സോഷ്യൽ മീഡിയ പേജിൽ പൃഥ്വിരാജ് പങ്കുവെച്ചു . തനു ബാലകാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

കൊറോണ പിടിപ്പെട്ടതിനാൽ രണ്ടാഴ്ചത്തോളം പൃഥ്വിരാജ് ഐസൊലേഷനിലായിരുന്നു. പരിശോധനയിൽ നെഗറ്റീവ് ആയതോടെ ‘ജന ഗണ മന’ യുടെ ചിത്രീകരണത്തിനായി പൃഥ്വിരാജ് ആലപ്പുഴയിൽ എത്തിയിരുന്നു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജന ഗണ മന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!