ടൈം ട്രാവല്‍ കഥയുമായി ‘പ്രൊജക്ട് ക്രോണോസ്’

ഒരു ടൈം ട്രാവല്‍ കഥയുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തിയിരിക്കുന്നു. ടൈം ട്രാവല്‍ ചെയ്യുന്ന യുവാവിന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. അഭിമുഖ രൂപത്തിലാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത്. ഷോര്‍ട്ട് ഫിലിമിന്റെ പേരും വ്യത്യസ്തത നിറഞ്ഞത്, ‘പ്രൊജക്ട് ക്രോണോസ്’. ഷോര്‍ട്ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ലോഞ്ച് ചെയ്തത് സംവിധായകനായ ബേസില്‍ ജോസഫാണ്.

നടന്‍ ആന്‍റണി വര്‍ഗീസും ഷോര്‍ട്ട് ഫിലിം പങ്കുവച്ചു. ഷോര്‍ട്ട് ഫിലിമില്‍ ടൈം ട്രാവല്‍ ചെയ്ത് നിരവധി സന്ദര്‍ഭങ്ങളില്‍ കഥാനായകന്‍ എത്തിച്ചേരുന്നുണ്ട്. കേരളം ഉണ്ടാവുന്നതിന് അഞ്ച് മിനിറ്റു മുന്‍പുവരെ നായകന്‍ ടൈം ട്രാവല്‍ ചെയ്ത് എത്തുന്നുണ്ട്. വ്യത്യസ്തമായ ആഖ്യാന രീതി കൊണ്ട് ശ്രദ്ധേയമാകുന്നുണ്ട് ‘പ്രൊജക്ട് ക്രോണോസ്’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!