മാധവൻ ചിത്രമായ ‘ഇരുധി സുട്രിൻറെ ഗംഭീര വിജയത്തിന് ശേഷമാണ് സുധ കൊങ്കരയെന്ന സംവിധായിക ശ്രദ്ധയാകർഷിച്ചത്. ഇപ്പോൾ സൂര്യ ചിത്രമായ ‘സൂരറൈ പോട്രേയുടെയും വിജയത്തോടെ ഹിറ്റ് മേക്കർ സംവിധായിക എന്ന പദവിയിലേയ്ക്കാണ് സുധ കൊങ്കര എത്തിയത്. നടനും സൂര്യയുടെ സഹോദരനുമായ കാർത്തിയ്ക്കൊപ്പമാണ് സുധയുടെ അടുത്ത സിനിമയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമയും. അജിത്തുമായി ചേർന്നുള്ള സിനിമയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അജിത് അഭിനയിക്കുന്ന ”വലിമായുടെ” ചിത്രീകരണം പൂർത്തിയാകാത്തതിനാലാണ് കാർത്തിയുമായി സിനിമ ചെയ്യുവാൻ സുധ കൊങ്കര തീരുമാനിച്ചതെന്ന് പറയുന്നു. എന്നാൽ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. അടുത്തിടെ നടന്ന അഭിമുഖത്തിൽ സിനിമയുടെ തിരക്കഥ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് സുധ പരാമർശിച്ചിരുന്നു.