മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ‘ലോകമേ’ നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തിരുന്നു. ലോക്ക്ഡൗൺ നാളുകളിൽ ശ്രദ്ധേയമായ ഗാനശകലം അവതരിപ്പിച്ച ആർ.ജെ. ഏകലവ്യൻ ഈ വീഡിയോയിലൂടെ റാപ്പർ ആവുകയാണ്.
സമകാലിക വിഷയങ്ങളിൽ ഇടപെടാനും, പ്രതികരിക്കാനും, അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അവരോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കൊമേർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്.
അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. അരുണ ഭാട്ട്യയും വിവേക് മത്ഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിൻ്റെ ലക്ഷ്മി റിലീസായത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്. ശ്രദ്ധേയമായ തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരുന്ന ചിത്രം ഹിന്ദു സംഘടനകളുടെ എതുർപ്പിനെ തുടർന്ന് ലക്ഷ്മി എന്ന് മാറ്റുകയായിരുന്നു. ബെൽ ബോട്ടമാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.