പോലീസ് വേഷത്തിലെത്തി പൃഥ്വിരാജ്. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന കോൾഡ് കേസ് എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രത്തിലാണ് പൃഥ്വിരാജ് കാക്കിയണിയുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്.
പരസ്യചിത്ര നിർമ്മാണ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി ജോണും ചേർന്നാണ്. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര് ബാദുഷ. നിർമ്മാണം ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവരാണ്.
കോവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ ‘ഇരുള്’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ്എന്നിവര് നിര്‍മ്മാതാക്കളാകുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’.