2ാം വിവാഹവാർഷികം ആഘോഷിച്ച് രൺവീർ സിംഗ്-ദീപിക പദുകോൺ ദമ്പതികൾ

2ാം വിവാഹവാർഷികത്തിൽ ആശംസകൾ നേർന്ന് ബോളിവുഡ് താരം രൺവീർ സിംഗ്. ആത്മാക്കൾ എന്നെന്നേക്കുമായി ഇഴചേർന്നിരിക്കുന്നു. രണ്ടാം വാർഷികം ആശംസിക്കുന്നു, മേരി ഗുഡിയ @ ദീപികപദുകോൺ,” എന്ന അടിക്കുറിപ്പോടെ ദീപികയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ താരം പങ്കുവച്ചു.

ദീപിക പദുക്കോണും രൺ‌വീറിനു ആശംസകൾ നേരുകയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.2018 നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് രൺവീറും ദീപികയും വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും15 ന് പഞ്ചാബി രീതിയിലുമാണ് ഇരുവരുടെയും വിവാഹം നടന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ നേർന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!