പി. എസ്. മിത്രനൊപ്പം കാര്‍ത്തി അടുത്ത ചിത്രം ചെയ്യും

ലോക്ഡൗണിന് ശേഷം ബക്കിയരാജാ കണ്ണന്റെ ‘സുല്‍ത്താന്‍’, മണിരതനത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണ തിരക്കിലായിരുന്നു താരം. അതിനിടയിലാണ് പി.എസ് മിത്രന്റെ പുതിയ ചിത്രത്തില്‍ കാര്‍ത്തിയാണ് നായകനെന്ന വാർത്തകൾ നിറഞ്ഞത്. ഇപ്പോള്‍ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും. കാര്‍ത്തിയുടെയും സംവിധായകന്‍ മിത്രന്റെയും ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് റൂബെനാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ജിവി പ്രകാശാണ് നിര്‍വ്വഹിക്കുന്നത്. പ്രിന്‍സ് പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് കാര്‍ത്തിയെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ ‘സിറുതൈ’ലാണ് കാര്‍ത്തി ഇരട്ട വേഷത്തിലെത്തിയത്. പി എസ് മിത്രന്റെ പുതിയ ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!