ജയസൂര്യയുടെ ‘വെള്ളം’ത്തിലെ ഗാനം പുറത്തിറക്കി

ജയസൂര്യയുടെ ‘വെള്ളം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫെയ്‌സ്ബുക് പെയ്ജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ‘വെള്ളത്തിലെ ഗാനവും, മുരളിയും നിങ്ങളുടെ മുന്നിലേക്ക്’ എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ ഒരു അമിതമദ്യപാനിയുടെ വേഷമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് റിലീസ് ചെയ്തത്.

ബി. കെ. ഹരിനാരായണന്‍ രചന നിര്‍വ്വഹിച്ച ഗാനത്തിന്റെ സംഗീതം ബിജിബാലാണ്. ബിജിബാല്‍ ഓഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. കണ്ണൂരിലെ ഒരു അമിതമദ്യപാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ‘വെള്ളത്തിന്റെ’ തിരക്കഥ.

റോബി വര്‍ഗ്ഗീസ് ഛായാഗ്രഹണം. ബിജിത്ത് ബാലയാണ് എഡിറ്റര്‍. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിക്, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഫ്രന്‍ഡ്‌ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!