ബംഗാളി സിനിമ നടൻ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി ചലചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി നിര്യാതനായി. 85 വയസ്സായിരുന്നു. കൊല്‍ക്കട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 6ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് കൊവിഡ് ഭേദമായി ആരോഗ്യ നില മെച്ചപ്പെട്ടന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ശനിയാഴ്ച്ച വീണ്ടും ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനയ പ്രതിഭയായിരുന്നു സൗമിത്ര ചാറ്റര്‍ജി. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയും നൽകിയിട്ടുണ്ട്. 70കളില്‍ അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചിരുന്നു. അഭിനയ പ്രതിഭയുടെ വിയോഗത്തില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമ പ്രവര്‍ത്തകരും അനുശോചനം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!