‘ബിഗ് ബി’ രണ്ടാം ഭാഗം

മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. അമല്‍ നീരദിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ‘ബിഗ് ബി’ . രണ്ട് വര്‍ഷം മുന്‍പാണ് ‘ബിഗ് ബി’ക്ക് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് അമല്‍ നീരദ് പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേരായ ‘ബിലാല്‍’ എന്നാണ് രണ്ടാംഭാഗത്തിന് നൽകിയിരിക്കുന്ന പേര് . മാര്‍ച്ച് 26ന് ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കൊവിഡ് മൂലം മാറ്റിവക്കുകയായിരുന്നു.

ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും ബിലാലില്‍ ഉണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിഗ് ബിയില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം ആവേശം പകരുന്ന പ്രോജക്ട് ആണ് ബിലാല്‍. മനോജ് കെ. ജയന്‍ ഉള്‍പ്പെടെ പലരും അക്കാര്യം പറഞ്ഞിട്ടും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!