ഡോ. രജിത് കുമാറിന്റെ പുതിയ ചിത്രം; സ്വപ്‍ന സുന്ദരി

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഡോ. രജിത് കുമാര്‍ സിനിമയില്‍ അഭിനയിക്കുന്നു. സ്വപ്‍ന സുന്ദരി എന്ന ചിത്രത്തിലാണ് രജിത് കുമാര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രജിത് കുമാര്‍ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. ബുള്ളറ്റില്‍ ഇരിക്കുന്ന രജിത് കുമാറാണ് ഫോട്ടോയിലുള്ളത്.

സ്വപ്‍ന സുന്ദരി എന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് കെ ജെ ഫിലിപ്പ് ആണ് . സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്. മിനി സ്‍ക്രീനിലും രജിത് കുമാര്‍ അഭിനയിക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ പരമ്പരയിലാണ് രജിത് കുമാര്‍ വേഷമിടുന്നത്. ആക്ഷേപഹാസ്യ പരമ്പരയില്‍ പ്രധാന കഥാപാത്രമായിട്ടാണ് രജിത് കുമാര്‍ അഭിനയിക്കുന്നത്. ഡോ. ഷിനു ശ്യാമളൻ ആണ് സ്വപ്‍ന സുന്ദരി എന്ന ചിത്രത്തില്‍ നായികയാകുന്നത്. സോഷ്യൽ മീഡിയയിലൂടെ താരമായ ഡോ. ഷിനു ശ്യാമളനും ആദ്യമായിട്ടാണ് സിനിമയില്‍ നായികയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!