21 മണിക്കൂറില്‍ 18 മില്യണ്‍ വ്യൂസ്; റെക്കോർഡ് നേട്ടത്തിൽ മാസ്റ്റർ ടീസർ

ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ടീസര്‍ ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയിരുന്നു. 21 മണിക്കൂറിനുള്ളില്‍ 18 മില്യണ്‍ വ്യൂസാണ് ടീസറിന് ലഭിച്ചത്. യൂട്യൂബ് ട്രെഡിങ് ലിസ്റ്റില്‍ ഒന്നമാതാണ് ടീസര്‍. വിജയ്‌യുടെ മിക്ക ചിത്രങ്ങളും പുതിയ സോഷ്യല്‍ മീഡിയ റെക്കോര്‍ഡുകള്‍ ഉണ്ടാക്കുന്നവയാണ്. ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ മാസ്റ്ററിന്റെ ടീസറും പതിവ് മുടക്കിയില്ല.

മാസ്റ്ററിന്റെ നിര്‍മ്മാതാക്കളാണ് ടീസറിന്റെ വിജയം ട്വിറ്ററിലൂടെ പങ്കുവയ്ച്ചത്. കൊവിഡ് വ്യാപനത്താല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ മുതല്‍ അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടുകയാണ്. കാത്തിരിപ്പിന് അവസാനമാണ് ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!