‘കൃഷ്ണൻകുട്ടി പണി തുടങ്ങി’; വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമ കൃഷ്ണൻകുട്ടി പണി തുടങ്ങി ഒരുങ്ങുന്നു. ‘എൻ്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിൻ്റെ  സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറാണ്  ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ . ചിത്രീകരണം നവംബർ 23 ന് തൊടുപുഴയിൽ ആരംഭിക്കും.

സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ  സംഗീതവും ആനന്ദ് തന്നെയാണ് നിർവഹിക്കുന്നത്. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ. ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു  ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!