ശിവകാര്‍ത്തികേയന്‍റെ ‘ഡോക്ടര്‍’ അടുത്ത വര്‍ഷം

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പുതിയ ചിത്രം ‘ഡോക്ടര്‍’ 2021 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യും. ദീപാവലി ദിനത്തില്‍ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. താരം തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ചാണ് താരം ട്വിറ്ററില്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ ശിവകാര്‍ത്തികേയന് പുറമെ പ്രിയങ്ക അരുള്‍ മോഹന്‍, അര്‍ച്ചന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. 2020ല്‍ പുറത്തിറങ്ങാനിരുന്ന ‘ഡോക്ടര്‍’ കൊവിഡ് വ്യാപനം മൂലം ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. നെല്‍സണ്‍ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!