തെന്നിന്ത്യൻ സിനിമയിൽ താരപ്രഭയോടെ ജ്വലിച്ചു നിൽക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെയുളള അവാര്‍ഡ് നേട്ടം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറിയത്. ഇതിനിടെ പുതിയ സിനിമയ്ക്കായി ശരീരഭാരം കുറച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു താരം.
കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. കീര്‍ത്തിയുടെ പതിവ് ലുക്കില്‍ നിന്നും വളരെ വ്യത്യസ്തമായ മുഖഭാവമാണ് ഇത്തവണ ചിത്രങ്ങളില്‍ കാണാനാവുക. ചിത്രങ്ങള്‍ കണ്ട് ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. നടിയുടെ ചിത്രത്തിന് താഴെയായി നിരവധി പേരാണ് ഇത്തരം കമന്റുകളുമായി എത്തിയിരിക്കുന്നത്. തെലുങ്കിലെ പുതിയ ചിത്രം മിസ് ഇന്ത്യയില്‍ മെലിഞ്ഞ ലുക്കിലാണ് കീര്‍ത്തി എത്തുന്നത്.
മലയാളത്തിലേക്കും താരത്തിന്റെ തിരിച്ചുവരവുണ്ടായിരിക്കും. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമാണ് കീർത്തിക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം കീര്‍ത്തിയുടെ സിനിമകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.