ആഷിക് അബുവിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

വൈറസിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. ആഷിക് അബു, ടൊവിനോ എന്നിവര്‍ ഫെയ്‌സ്ബുക്കിലാണ് ‘കാസ്റ്റിങ് കോളിന്റെ’ വിവരങ്ങള്‍ പങ്കുവെച്ചത്. ടൊവിനോ തോമസും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് നാരദനും നിര്‍മ്മിക്കുക. ചിത്രത്തിന്റെ വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നേരത്തെ ആഷിക് അബു-ടോവിനോ കൂട്ടുകെട്ടിലെ മായാനദി നിരൂപകര്‍ക്കിടയിലും ബോക്സ് ഓഫീസിലും മികച്ച വിജയമാണ് കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!