“ഒടിടി അഭിനേതാക്കളെ തുല്യരായി പരിഗണിയ്ക്കുന്നു”; സെയ്ഫ് അലി ഖാൻ

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അഭിനേതാക്കളെ തുല്യരായി പരിഗണിക്കുന്നുവെന്ന് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ഒടിടിയിലൂടെ സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണം ചിലപ്പോൾ കുറവായിരിക്കാം. എന്നാൽ മെരിറ്റിനെ അടിസ്ഥാനമാക്കിയാണ് ഒടിടിയിലെ കണ്ടന്റുകൾ വിലയിരുത്തുന്നത്. ബോക്സ് ഓഫീസ് വിജയം മുഖ്യ ഘടകമാകുമ്പോൾ സർഗാത്മകതയെ നിയന്ത്രിക്കേണ്ടി വരും. എന്ത് കാണണമെന്ന സ്വാതന്ത്ര്യമാണ് ഡിജിറ്റൽ സ്ട്രീമിംഗ് പാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകന് ലഭിക്കുന്നതെന്ന്‌ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സെയ്ഫ് അലി ഖാൻ പറഞ്ഞു.

“സ്റ്റാർ വാല്യൂ കൊണ്ട് സിനിമ വിജയിക്കുന്ന സാഹചര്യമാണ് തിയറ്ററിക്കൽ റിലീസിലൂടെ ഉണ്ടാകുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ വിപണി മൂല്യം അനുസരിച്ചായിരിക്കും അഭിനേതാവിന്റെ പ്രതിഫലം തീരുമാനിക്കപ്പെടുന്നത്. സിനിമയുടെ കാഴ്ചാ ശീലങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഹ്രസ്വ ചിത്രങ്ങൾക്ക് വലിയ തോതിലുള്ള സ്വീകാര്യത ഇപ്പോൾ ലഭിക്കുന്നുണ്ട്. ഫീച്ചർ സിനിമ ഒരു നോവൽ പോലെയാണ്. എന്നാൽ ഹ്രസ്വ ചിത്രം ഒരു കവിതയ്ക്കു തുല്യമാണ്. വിനോദങ്ങൾ ആസ്വദിക്കുവാനായി പ്രേക്ഷകർ പുതിയ വേദികൾ കണ്ടെത്തിക്കൊണ്ടിരിയ്ക്കുകയാണ് “ സെയ്ഫ് അലി ഖാൻ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!