പ്രശ്സത ഗായകന് സോനു നിഗം തന്റെ പുതിയ ഭക്തി ഗാനത്തിന്റെ പ്രമോഷനിലാണ്. ‘ഈശ്വര്‍ കാ വോ സച്ചാ ബന്ദ’ എന്നാണ് ഗാനത്തിന്റെ പേര്. പ്രമോഷനിടയില്‍ താരം ടൈമസ് നവ്വിന് നല്കിയ അഭിമുഖത്തില്‍ തന്റെ മകനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്.
‘തുറന്ന് പറഞ്ഞാല്‍ എന്റെ മകന് ഗായകനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ എന്തായാലും വേണ്ട. ഇപ്പോള്‍ അവന് എന്തായാലും ഇന്ത്യയിലില്ല. ദുബൈലാണ്. ഞാന്‍ ആദ്യമെ തന്നെ അവനെ ഇന്ത്യയില്‍ നിന്ന് മാറ്റിയിരുന്നു. ജന്മസിദ്ധമായി അവന് പാട്ട് പാടാനുള്ള കഴിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവന് ഗെയ്മിങിലാണ് കൂടുതല്‍ താത്പര്യം. യുഎഇയിലെ മികച്ച ഗെയ്മര്മാരിലൊരാളാണ് എന്റെ മകന്. ഒരുപാട് കഴിവുകളുള്ള കുട്ടിയാണവന്‍. അതിനാല്‍ ഞാന്‍ അവനോട് എന്തു ചെയ്യണമെന്ന് പറയേണ്ട ആവശ്യമില്ല.’ മകന് തന്നെ പോലെ ഗായകനാവാനാണോ ആഗ്രഹമെന്ന ചോദ്യത്തിനാണ് സോനു നിഗം മറുപടി നൽകിയത്.