ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന് കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമയില്‍ പ്രധാന കഥാപാത്രമായി പൂര്‍ണ്ണിമ ഇന്ദ്രജിത് വേഷമിടുന്നു. ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന സച്ചിന് കുന്ദല്‍ക്കറിന്റെ പ്രശ്സ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
മലയാള ചിത്രം വൈറസാണ് പൂര്‍ണ്ണിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജീവ് രവിയുടെ തുറമുഖത്തിലും പൂർണ്ണിമ ഇപ്പോൾ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ വിശേഷം ഫെയ്സ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ സെറ്റില്‍ നടന്ന ദീപാവലി ആഘോഷത്തിന്റെ ചിത്രമാണ് പൂര്‍ണ്ണിമ ഷെയർ ചെയ്തത്.