മലയാള സിനിമയിൽ സജീവമല്ലെങ്കിലും അനുപമ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. അത്തരത്തിൽ മലയാളി പ്രേക്ഷകർ താരത്തെ ഏറ്റെടുക്കുന്നുമുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരൻ മലയാളത്തില്‍ നായികയാകുന്ന ചിത്രത്തെ കുറിച്ചാണ് ചർച്ച. അനുപമ പരമേശ്വരൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടതും. Freedom@Midnight എന്നാണ് ചിത്രത്തിന്റെ പോര്.
ആര്‍ജെ ഷാനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് . ഒരു ഹ്രസ്വ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം സൂചിപ്പിച്ചുള്ള പോസ്റ്ററില്‍ നിന്ന് വെളിവാകുന്നത്. എന്തായാലും അനുപമ പരമേശ്വരന് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ അറിയിച്ചു.